PathanamthittaLatest NewsKeralaNews

സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു: വെർച്വൽ ക്യൂവിലൂടെ ഇന്ന് ദർശനം നടത്തിയത് 68,241 അയ്യപ്പ ഭക്തന്മാർ

വൃശ്ചിക മാസം തുടങ്ങിയതിനു പിന്നാലെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ട ദിവസം കൂടിയാണ് ഇന്ന്

സന്നിധാനത്ത് ഇന്നും വൻ ഭക്തജന തിരക്ക്. മണ്ഡല മാസം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. വെർച്വൽ ക്യൂ മുഖാന്തരം ഇന്ന് 68,241 അയ്യപ്പ ഭക്തന്മാരാണ് ദർശനം നടത്തിയത്. വൃശ്ചിക മാസം തുടങ്ങിയതിനു പിന്നാലെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ട ദിവസം കൂടിയാണ് ഇന്ന്. വൃശ്ചിക മാസം ആരംഭിച്ചത് മുതൽ ഇന്ന് വരെ 4,60,184 ഭക്തരാണ് ദർശനത്തിനായി സന്നിധാനത്ത് എത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്തനംതിട്ടയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നെങ്കിലും, കാലാവസ്ഥയെ പോലും അവഗണിച്ചാണ് ഭക്തന്മാർ ക്ഷേത്രത്തിലേക്ക് എത്തിയത്. നിലവിൽ, കാലാവസ്ഥ അനുകൂലമായതോടെ അയ്യപ്പ ഭക്തന്മാരുടെ മലകയറ്റം കൂടുതൽ സുഗമമായിട്ടുണ്ട്. പുൽമേടിലൂടെ 1,060 അയ്യപ്പ ഭക്തരും, അഴുതയിലൂടെ 2,637 ഭക്തരുമാണ് ദർശനത്തിന് എത്തിയത്.

Also Read: ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക്: വീണാ ജോർജ്

ദിവസങ്ങൾക്ക് മുൻപാണ് ഭക്തർക്കായി വനം വകുപ്പ് അധികൃതർ കാനന പാത തുറന്നുനൽകിയത്. കാനന പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് വനം വകുപ്പ് സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്. അധിക സേവനത്തിനായി ഭക്തന്മാർക്ക് വനം വകുപ്പ് പുറത്തിറക്കിയ അയ്യൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button