കാസര്‍കോട്: സംസ്ഥാനത്ത് ഏറെ വിവാദവും ഒപ്പം തരംഗവുമായി മാറിയിരിക്കുകയാണ് നവകേരള ബസ്. വിവാദത്തിന് പിന്നാലെ വേദിയിലെത്തിയ ആഡംബര ബസ് കാണാനും സെല്‍ഫി എടുക്കാനും തിക്കും തിരക്കുമാണ്. നവകേരള സദസില്‍ വന്‍ സുരക്ഷയാണ് മന്ത്രിസഭയുടെ ബസിനായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാറിനൊപ്പം ബസും വളഞ്ഞിരിക്കുകയാണ് കമാന്‍ഡോകള്‍.
Read Also: ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ചു: പ്രതികൾ അറസ്റ്റിൽ
പൈവളിഗയില്‍ വന്നവര്‍ക്കും അതുവഴി പോയവര്‍ക്കുമെല്ലാം നവകേരള ബസ് ഒരു കൗതുക കാഴ്ചയായിരുന്നു. സെല്‍ഫിയെടുക്കാന്‍ ആള്‍ത്തിരക്കാണ്. പക്ഷേ ബസിന് തൊട്ടടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്കുണ്ട്. തിരക്ക് അധികമായതോടെ തോക്കേന്തിയ പൊലീസുകാരും ബസിന്റെ കാവലിനെത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ വളണ്ടിയര്‍മാര്‍ കൈകോര്‍ത്ത് വലയം ചെയ്ത് ബസിന് ചുറ്റും നില്‍പ്പുണ്ട്. ഭാരത് ബെന്‍സ് കമ്പനിയുടെ രണ്ട് മെക്കാനിക്കുകള്‍ ബസിനൊപ്പം സജീവ സേവനത്തിനായി എപ്പോഴുമുണ്ട്.
Post Your Comments