കൊച്ചി: നവകേരള സദസില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊല്ലം തലവൂര്‍ സ്വദേശി അര്‍ച്ചനയാണ് കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന്റെ അമ്മയുമൊത്ത് കഴിഞ്ഞ ഡിസംബര്‍ 18നാണ് കൊല്ലം ജംഗ്ഷനിലെത്തിയ നവകേരള സദസ് കാണാന്‍ യുവതി എത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയതെന്ന് ചൂണ്ടിക്കാട്ടി അര്‍ച്ചനയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കസ്റ്റഡിയിലായിരുന്ന ഏഴ് മണിക്കൂര്‍ വലിയ മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്ന് അര്‍ച്ചന പറയുന്നു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അര്‍ച്ചന ഹൈക്കോടതിയെ അര്‍ച്ചന സമീപിച്ചത്. അകാരണമായി പൊലീസ് തടഞ്ഞുവെച്ചതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
Post Your Comments