Latest NewsKeralaNews

സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും സംഘവും നയിച്ചിരുന്ന നവകേരള സദസിന് വന്‍ ജനപങ്കാളിത്തം

പര്യടനത്തിന് ഇന്ന് സമാപനം

കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകീട്ട് 3നും 5നുമാണ് പൊതുയോഗങ്ങള്‍. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെയും ഇന്നുമായി തുടരുന്നത്.

Read Also: ക്ലിഫ് ഹൗസിലെ ചാണകക്കുഴി നിർമ്മാണം: 3.72 ലക്ഷത്തിന്റെ ടെൻഡർ

അതേസമയം, പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാന മണ്ഡലങ്ങളിലേക്ക് എത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button