COVID 19Latest NewsIndiaNews

വീണ്ടും കോവിഡ് തരംഗം? ഒറ്റ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26 കേസുകൾ

ഡെന്മാർക്ക്, യുകെ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടുണ്ട്

ലോക ജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി വീണ്ടും എത്തുമോ എന്ന ആശങ്കയിൽ ആരോഗ്യ മേഖല. ഇന്ത്യയിൽ കോവിഡ് പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാൽ, പുതിയ വകഭേദത്തിലൂടെ വീണ്ടും കോവിഡ് തിരിച്ചുവരുന്നതായാണ് സൂചന. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 26 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് നേരിയ തോതിൽ ആശങ്ക വഴി ഒരുക്കിയിരിക്കുകയാണ്.

പുതിയ കേസുകളുടെ എണ്ണം കൂടി പരിഗണിക്കുന്നതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 172 ആയി ഉയർന്നു. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് ഏത് വകഭേദമാണെന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഡെന്മാർക്ക്, യുകെ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടുണ്ട്. ഈ രാജ്യങ്ങളിൽ രോഗവ്യാപനം നടത്തുന്നത് പിറോള എന്ന പുതിയ തരം വകഭേദമാണ്. 2020-ലാണ് രാജ്യത്ത് കോവിഡ് വ്യാപനം അതൊരു രൂക്ഷമായത്. പിന്നീട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പ്രവർത്തനത്തിലൂടെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Also Read: തീർത്ഥാടകർക്ക് ആശ്വാസം! സെക്കന്തരാബാദിൽ നിന്ന് ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

shortlink

Related Articles

Post Your Comments

Related Articles


Back to top button