മണ്ഡല മാസ മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തീർത്ഥാടകർക്കായി സെക്കന്തരാബാദ്, നരസപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. സെക്കന്തരാബാദിൽ നിന്ന് കൊല്ലം വരെയും, നരസപ്പൂരിൽ നിന്ന് കോട്ടയം വരെയുമായാണ് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. നിലവിൽ, ഈ ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുള്ളത്.
നരസപ്പൂരിൽ നവംബർ 19 ഞായറാഴ്ചയാണ് സ്പെഷ്യൽ ട്രെയിൻ ഉണ്ടാകുക. 19-ന് വൈകിട്ട് 3:50-ന് പുറപ്പെടുന്ന ട്രെയിൻ, പിറ്റേ ദിവസം വൈകിട്ട് 4:50-ന് കോട്ടയത്ത് എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര 20-ന് വൈകിട്ട് 7:00 മണിക്ക് കോട്ടയത്ത് നിന്നും പുറപ്പെടുന്നതാണ്. 19-ന് ഉച്ചയ്ക്ക് 2:40-നാണ് സെക്കന്തരാബാദിൽ നിന്നുള്ള സർവീസ് പുറപ്പെടുക. പിറ്റേന്ന് രാത്രി 11:55-ന് ട്രെയിൻ കൊല്ലത്ത് എത്തും. തിരിച്ചുള്ള സർവീസ് കൊല്ലത്ത് നിന്ന് 21-ന് പുലർച്ചെ 2:30-നായിരിക്കും. അതേസമയം, യാത്രക്കാരുടെ സൗകര്യാർത്ഥം കുമളിയിൽ നിന്ന് പമ്പയിലേക്ക് എത്തിച്ചേരാൻ സ്പെഷ്യൽ ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: വരും മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: 3ജില്ലകളിൽ ജാഗ്രതാ നിർദേശം
Post Your Comments