കൊച്ചി: നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ കാളിദാസിന്റേയും താരിണിയുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് നേരത്തെ കാളിദാസ് ജയറാം പൊതുവേദിയിൽ പറഞ്ഞിരുന്നു.
ബിഎസ് യെദ്യൂരപ്പയുടെ മകനെ കർണാടക ബിജെപി അധ്യക്ഷനായി നിയമിച്ചു
താരിണി കലിംഗരായരുമായുള്ള പ്രണയം കാളിദാസ് ജയറാം, ഷി അവാർഡ് വേദിയിലാണ് വെളിപ്പെടുത്തിയത്. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ താരിണി കലിംഗരായര്‍ക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു.ചടങ്ങിൽ കാളിദാസ് ജയറാമും എത്തിയിരുന്നു.
തരിണിയ്ക്ക് പിന്നിൽ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെൻഷൻ ചെയ്യാതാരിക്കാൻ പറ്റില്ല എന്നും ചൂണ്ടിക്കാട്ടി അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസ് തരിണിയെ കെട്ടിപ്പെടിച്ചു. എന്താണ് നിങ്ങളുടെ ബന്ധമെന്നും തുടർന്ന് അവതാരക ചോദിച്ചു. വിവാഹം കഴിക്കാൻ പോകുകയായിരുന്നുവെന്നായിരുന്നു കാളിദാസ് നൽകിയ മറുപടി.
Post Your Comments