Latest NewsNewsIndiaBollywoodEntertainment

2024 ൽ സിനിമാ ലോകത്ത് ശ്രദ്ധനേടിയ താര വിവാഹങ്ങൾ

2024 ഫെബ്രുവരി 20 ന് ഗോവയിൽ വെച്ചാണ് ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായത്. .

താരങ്ങളുടെ വിവാഹ വാർത്തകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. 2024 ലും വ്യത്യസ്‌തതയാർന്ന ചടങ്ങുകളിലൂടെ തങ്ങളുടെ വിവാഹ നാളുകൾ ആഘോഷിച്ച താരങ്ങളുണ്ട്. സോനാക്ഷി സിൻഹ, നാഗ ചൈതന്യ, മീര നന്ദൻ, കാളിദാസ് ജയറാം വരെയുള്ള താരങ്ങളുടെ വിവാഹ വിശേഷങ്ങൾ അറിയാം.

രാകുൽ പ്രീത് സിങ് – ജാക്കി ഭഗ്‌നാനി

ബോളിവുഡ് താരങ്ങളായ രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും 2024 ഫെബ്രുവരി 21 ന് ഗോവയിൽ വെച്ച് വിവാഹിതരായി. ബീച്ചിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

പുൽകിത് സാമ്രാട്ട് – കൃതി ഖർബന്ദ

പുൽകിത് സാമ്രാട്ടും കൃതി ഖർബന്ദയും 2024 മാർച്ച് 15 ന് ഗുരുഗ്രാമിൽ വെച്ച് വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വളരെ സിംപിൾ ആയ രീതിയിലായിരുന്നു വിവാഹം നടന്നത്.

ഇറാ ഖാൻ – നൂപുർ ശിഖരെ

2024 ഫെബ്രുവരി 20 ന് ഗോവയിൽ വെച്ചാണ് ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായത്. .

സോനാക്ഷി സിൻഹ – സഹീർ ഇഖ്ബാൽ

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും 2024 ഏപ്രിൽ 22 ന് മുംബൈയിൽ വെച്ചാണ് വിവാഹിതരായത് . ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

ഹിമാൻഷ് കോലി – വിനി കോലി

ഹിമാൻഷ് കോഹ്‌ലിയും വിനി കോഹ്‌ലിയും 2024 നവംബർ 12- നാണു വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

നാഗ ചൈതന്യ – ശോഭിത ധൂലിപാല

നാഗ ചൈതന്യയും ശോഭിത ധൂലിപാലയും 2024 ഡിസംബർ 4-നു വിവാഹിതരായി. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മീര നന്ദൻ – ശ്രീജു

മലയാളത്തിന്റെ പ്രിയതാരം മീരാനന്ദൻ 2024 ജൂൺ 29 നു ഗുരുവായൂരിൽ വച്ച് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍.

കാളിദാസ് ജയറാം – താരിണി

മലയാളത്തിന്റെ പ്രിയ താരമാണ് കാളിദാസ്. ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ താരിണി കലിംഗരായരെ താലി ചാര്‍ത്തി. ഡിസംബർ 8 നു രാവിലെ 7.15നും എട്ടുനുമിടയിലായിരുന്നു വിവാഹം. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം ഈ വര്‍ഷം മെയില്‍ ഇവിടെ വച്ചു നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button