ThrissurKeralaNattuvarthaLatest NewsNews

ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 60 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വ​ട്ടേ​ക്കു​ന്നം പീ​ച്ചി​ങ്ങ​പ്പ​റ​മ്പി​ൽ ഷ​മീ​ർ ജെ​യ്നു​(41)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ ആ​ന്ധ്ര​യി​ൽ​ നി​ന്ന് ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 60 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വ​ട്ടേ​ക്കു​ന്നം പീ​ച്ചി​ങ്ങ​പ്പ​റ​മ്പി​ൽ ഷ​മീ​ർ ജെ​യ്നു​(41)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

ചാ​ല​ക്കു​ടി ക്രൈം ​സ്ക്വാ​ഡും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാണ് പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗ​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ൺ​ഗ്രെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​മാ​സ​ത്തോ​ള​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത് ​പി​ടി​കൂ​ടി​യ​ത്. പ​ജീ​റോ കാ​റി​ൽ ക​ഞ്ചാ​വു​മാ​യി വ​ര​വേ പു​തു​ക്കാ​ട് വെ​ച്ച് പൊ​ലീ​സ് പി​ന്തു​ട​രു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ല​ഹ​രി​ക്ക​ട​ത്തു​സം​ഘം അ​മി​ത​വേ​ഗ​ത​യി​ൽ ആ​റു​വ​രി​പാ​ത​യി​ലൂ​ടെ​യും ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യും പാ​ഞ്ഞെ​ങ്കി​ലും പൊ​ലീ​സ് സം​ഘം കൊ​ര​ട്ടി​യി​ൽ ദേ​ശീ​യ​പാ​ത അ​ട​ച്ചു​കെ​ട്ടു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട് കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ കാ​ർ നി​ർ​ത്തു​ന്ന​തി​നു മു​മ്പേ ചാ​ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഉ​ത്സ​വ സീ​സ​ൺ മു​ന്നി​ൽ​ക്ക​ണ്ട് വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ൽ​ക്കാ​നാ​യി ആ​ന്ധ്ര​യി​ൽ ​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് മാ​ർ​ക്ക​റ്റി​ൽ 25 ല​ക്ഷം രൂ​പ വി​ല വ​രും. കാ​റി​ന്റെ ഡോ​റി​നു​ള്ളി​ലും സീ​റ്റി​നു​ള്ളി​ലും പ്ര​ത്യേ​ക ര​ഹ​സ്യ​അ​റ​ക​ളി​ലു​മാ​യി പ്ര​ത്യേ​കം പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

Read Also : ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജ്, ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സ്, ഡാ​ൻ​സാ​ഫ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. അ​രു​ൺ, ഡാ​ൻ​സാ​ഫ് എ​സ്.​ഐ വി.​ജി. സ്റ്റീ​ഫ​ൻ, കൊ​ര​ട്ടി എ​സ്.​ഐ​മാ​രാ​യ പി.​ബി. ബി​ന്ദു​ലാ​ൽ, ഷി​ഹാ​ബ് കു​ട്ട​ശ്ശേ​രി, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ കെ.​ടി. തോ​മ​സ്, ചാ​ല​ക്കു​ടി അ​ഡീ​ഷ​ന​ൽ എ​സ്.​ഐ റെ​ജി​മോ​ൻ, ക്രൈം ​സ്ക്വാ​ഡ്- ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, സി.​എ. ജോ​ബ്, റോ​യ് പൗ​ലോ​സ്, പി.​എം. മൂ​സ, വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, ഷി​ജോ തോ​മ​സ് എ​ന്നി​വ​രും കൊ​ര​ട്ടി സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ​മാ​രാ​യ കെ.​എ. ജോ​യി, കെ.​സി. നാ​ഗേ​ഷ്, സി.​എ. സ​ഫീ​ർ, സി.​ടി. ഷി​ജോ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ കെ.​എ​സ്. പ്ര​ദീ​പ്, അ​ലി, ശ്യാം ​പി. ആ​ന്റ​ണി, ടോ​മി വ​ർ​ഗീ​സ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് എ​വി​ടെ നി​ന്നും കൊ​ണ്ടു​വ​ന്ന​തെ​ന്നും ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും ഓ​ടി​പ്പോ​യ യു​വാ​വി​നെ പ​റ്റി​യും പൊ​ലീ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button