KottayamKeralaNattuvarthaLatest NewsNews

പി​ല്ല​ര്‍ കു​ഴി​യി​ല്‍ മൃതദേഹം കണ്ടെത്തിയ സംഭവം: മ​രി​ച്ചയാ​ളെ തി​രി​ച്ച​റി​ഞ്ഞു

കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​മ​ട പ​ടി​ഞ്ഞാ​ട്ട് കോ​ള​നി​യി​ല്‍ ക​യ്യാ​ല​ക്ക​ല്‍ സി​ജു(42) ആ​ണ് മ​രി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച പി​ല്ല​ര്‍ കു​ഴി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​മ​ട പ​ടി​ഞ്ഞാ​ട്ട് കോ​ള​നി​യി​ല്‍ ക​യ്യാ​ല​ക്ക​ല്‍ സി​ജു(42) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ളെ തൂ​ക്കു​പാ​ലം ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം കു​ഴി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍, ഡോ​ഗ് സ്‌​ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന്, വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്താ​യി ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും ഗ്ലാ​സും ക​ണ്ടെ​ത്തി​യി​രു​ന്നു.

Read Also : കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​റെ വ​ധി​ക്കാ​ന്‍ ശ്ര​മം: പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയിൽ

കു​ഴി​യി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ള്‍ എ​ന്തി​നാ​ണ് തൂ​ക്കു​പാ​ല​ത്ത് എ​ത്തി​യ​ത് എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സ് അ​ന്വേ​ഷി​ക്കുക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button