KeralaLatest News

‘ആരും പറയാതെ കാൽതൊട്ട് വന്ദിക്കാൻ തോന്നിയത്ര ബഹുമാനം, ചേർത്ത് പിടിക്കുമ്പോഴുള്ള വാത്സല്യം, നേരിട്ട് കണ്ട ഒരമ്മയാണ് ഞാൻ’

സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ, മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചത് വിവാദമായതോടെ അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ ഇപ്പോൾ അനുകൂല പ്രതികൂല സംവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ ദുബായിൽ വെച്ച് തനിക്കുണ്ടായ അനുഭവം വിശദമാക്കി സുരേഷ്‌ഗോപിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മഞ്ജു ശ്രീകുമാർ.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

പതിനേഴ് വയസ്സുള്ള ഒരു മകളുടെ അമ്മയാണ് ഞാൻ, ഇരുപത്തിമൂന്ന് വയസ്സുള്ള രണ്ടാണ്മക്കളും ഉണ്ട്. മകളുടെ ആദ്യ നോവൽ ഒന്ന് കൊടുക്കാനാണ് ഞങ്ങൾ ശ്രീ സുരേഷ്‌ഗോപിയെ കാണാൻ ദുബൈയിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ ചെന്നത്. ആ മോളുടെ ആദ്യ പുസ്തകം ഒരു ഹോട്ടലിന്റെ ലോബിയിൽ വെച്ചല്ല സ്വീകരിക്കേണ്ടത്, അതൊരു വേദിയിൽ വെച്ച് സ്വീകരിച്ച് അവളെ ആദരിക്കണം, നാളെ അവൾക്ക് ബുക്കർ പ്രൈസ് കിട്ടില്ലെന്ന് ആരറിഞ്ഞു എന്ന് കൂടെയുള്ളവരോടും പിന്നീട് റേഡിയോയിൽ നടത്തിയ സംഭാഷണത്തിലും അദ്ദേഹം ആവർത്തിച്ചു.

അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ വിശിഷ്ടമായ ഒരു വേദിയിൽ വെച്ച് ശ്രീ Jitendra Vaidya Jitu ന്റെയും ഗായകൻ ബിജു നാരായണന്റെയും സാന്നിധ്യത്തിൽ ഇന്ത്യൻ കോൺസുലിന് പുസ്തകം കൈമാറിക്കൊണ്ട് അവളുടെ ആദ്യപുസ്തകപ്രകാശനം അദ്ദേഹം നടത്തി.
ഇത്തവണ രണ്ടാമത്തെ നോവലുമായി അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴുള്ള പ്രതികരണം നിന്റെ പുസ്‌തകങ്ങൾ വെക്കാൻ ഞാൻ വീട്ടിൽ ഷെൽഫ് പണിയേണ്ടി വരുമല്ലോ എന്നായിരുന്നു.

യാതൊരു പരിചയവുമില്ലാത്ത ഒരു മോൾക്ക് പോലും കൊടുക്കുന്ന പ്രോത്സാഹനം, പരിഗണന, ആരും പറയാതെ തന്നെ കുട്ടിക്ക് കാൽ തൊട്ട് വന്ദിക്കാൻ തോന്നിക്കുന്ന ചൈതന്യം, ചേർത്ത് പിടിക്കുമ്പോഴുള്ള വാത്സല്യം ഇതൊക്കെ നേരിട്ട് കണ്ടിട്ടുള്ള ഒരമ്മയാണ് ഞാൻ.

സ്വാർത്ഥതാൽപര്യങ്ങൾക്കായി ആർക്കെതിരെയും എങ്ങനെ വേണമെങ്കിലും ആരോപണം ഉന്നയിച്ച് പ്രതിക്കൂട്ടിൽ നിർത്താനും സമൂഹത്തിൽ മോശമാക്കാനും വളരെ എളുപ്പമായ ഇന്നത്തെ അവസ്ഥയിൽ ഇത്രയും ഒന്ന് കുറിക്കണം എന്ന് തോന്നി. ഏതൊരാളും ഒന്ന് സൂക്ഷിച്ചിരിക്കുന്നതും നല്ലതാണ്, ആരൊക്കെ എന്തൊക്കെ ആരോപണങ്ങളാണ് നാളെ നമുക്കൊക്കെ എതിരെ ഉയർത്തുക എന്നറിയില്ലല്ലോ.

അശ്വിൻ എന്ന സുഹൃത്തിന്റെ വാക്കുകൾ കടമെടുക്കുകയാണ്- “വാക്ക് അഗ്നിയാണ്!സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ, അണയാത്ത വിധം ആളിക്കത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button