MalappuramKeralaNattuvarthaLatest NewsNews

ക്വാറിയിലെ പണമിടപാടിനെ ചൊല്ലി തര്‍ക്കവും അടിപിടിയും: പിന്നാലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ദിറാർ കാമ്പ്രനാണ് കുഴഞ്ഞുവീണ് മരിച്ചത്

വേങ്ങര: മലപ്പുറം വേങ്ങര അച്ഛനമ്പലത്ത് ക്വാറിയിൽ ഉണ്ടായ അടിപിടിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ദിറാർ കാമ്പ്രനാണ് കുഴഞ്ഞുവീണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. മരണകാരണം മർദ്ദനം ആണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് വേങ്ങര പൊലീസ് അറിയിച്ചു. അച്ഛനമ്പലത്തിലെ ക്വാറിയിൽ പണമിടപാടുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ചെന്നതായിരുന്നു ദിറാർ. സംസാരത്തേ തുടർന്ന് വാക്ക് തർക്കം ഉണ്ടായി. ഇതിന് ശേഷം മടങ്ങി പോകും വഴി ദിറാരിനെയും ഒപ്പം ഉണ്ടായിരുന്ന ആളെയും പിന്തുടർന്ന് വന്ന സംഘം തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. മര്‍ദനമേറ്റ ദിറാർ കണ്ണമംഗലം പെരണ്ടക്കൽ ക്ഷേത്രത്തിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഇന്ത്യയ്ക്ക് പകരം ഭാരത്, എന്‍സിഇആര്‍ടി നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കേരളം

ഹൃദയാഘാതം മൂലമാണ് മരണം എന്ന് നിഗമനം ഉണ്ടെങ്കിലും മാരകമായി മർദ്ദനമേറ്റതാണോ ഹൃദയാഘാതത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമാവേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. മലപ്പുറം പെരുവള്ളൂർ സ്വദേശികളാണ് മർദ്ദനത്തിന് പുറകിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ കഴിയില്ലെന്ന് വേങ്ങര പൊലീസ് അറിയിച്ചു. ദിറാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button