
തിരുവനന്തപുരം: തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് വിധുവിനെ അഞ്ച് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഷീലയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴുത്തില്‍ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായിരുന്നില്ല. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റിലായത്.
Post Your Comments