
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്‌കരിക്കാന്‍ ശ്രമം. മണ്ണഞ്ചേരി സ്വദേശി അര്‍ജുന്റെ മൃതദേഹമാണ് വീട്ടുകാര്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്‌കാരം തടഞ്ഞു. യുവാവ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങള്‍ ഇല്ലാത്തതിനാലാണ് പൊലീസില്‍ അറിയിക്കാതെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കാന്‍ തീരുമാനിച്ചതെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.
Read Also: കേരളത്തില്‍ ബംഗാളികളെന്ന പേരില്‍ ഒഴുകിയെത്തുന്നത് കൊടുംക്രൂരന്‍മാരായ ബംഗ്ലാദേശികള്‍
തൊട്ടടുത്ത് തന്നെയുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലാണ് അര്‍ജുന്‍ കിടക്കുന്നത്. ഇന്ന് രാവിലെ അര്‍ജുന്‍ എഴുന്നേല്‍ക്കുന്നത് കാണാതിരുന്നതോടെ മുറി തുറന്ന് നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നാണ് അപ്പൂപ്പന്‍ പൊലീസിന് നല്‍കിയ മൊഴി. താനാണ് മൃതദേഹം കണ്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.
Post Your Comments