KeralaLatest NewsNews

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി : സംഭവം കോഴിക്കോട്

ഇന്ന് വൈകിട്ടായിരുന്നു സംഭവം.

കോഴിക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ കക്കാടാണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ആണ് ഭർത്താവ് യാസർ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും പരിക്കേൽക്കുകയായിരുന്നു.

ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ മുൻപ് പരാതി നല്‍കിയിരുന്നു. പരാതി പൊലീസ് ​ഗൗരവമായി എടുത്തില്ലെന്നും യാസിർ ലഹരിയ്ക്ക് അടിമയാണെന്നും ഷിബിലയുടെ ബന്ധുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button