KeralaLatest News

കണ്ണൂരിലേക്ക് സ്ഥലംമാറ്റം: പിന്നാലെ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയത്ത് ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുകയായിരുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു.

ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് അടൂർ സ്വദേശിയാണ്. ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button