KottayamLatest NewsKeralaNattuvarthaNews

പൂഞ്ഞാർ മുതുകോരമലയിൽ രണ്ട് വിനോദസഞ്ചാരികൾ കുടുങ്ങി

ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവരാണ് കുടുങ്ങിയത്

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമലയിൽ രണ്ട് വിനോദസഞ്ചാരികൾ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവരാണ് കുടുങ്ങിയത്.

Read Also : മാത്യു കുഴൽനാടൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു: ചോദ്യത്തിന് കൃത്യമായി മറുപടി നൽകിയെന്ന് കെഎൻ ബാലഗോപാൽ

അവധിദിനത്തിൽ കാഴ്ചകൾ കാണാനായി മലമുകളിൽ പോയതായിരുന്നു യുവാക്കൾ. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയേ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു.

Read Also : കൊ​ച്ചി​യി​ൽ ഷ​വ​ർ​മ ക​ഴി​ച്ച് യു​വാ​വ് ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിൽ

ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന്, ഫയർഫോഴ്സ് സ്ഥലത്തെത്തിയതായാണ് വിവരം. നേരത്തെയും ഇവിടെ യുവാക്കൾ വഴിതെറ്റി മലയിൽ കുടുങ്ങിയ സംഭവമുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button