കൊല്ലം: വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന. വാളത്തുംഗല്‍ ജനനി നഗര്‍ മയൂര വീടിന്റെ ഗോവണിയാണ് തകര്‍ന്നുവീണത്.
Read Also : അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സ് ആപ്പ് കോളുകൾ പരമാവധി ഒഴിവാക്കണം: മുന്നറിയിപ്പുമായി പോലീസ്
വീടിന്റെ ഒന്നാം നിലയില്‍ താമസിക്കുന്നവര്‍ കയറിയതിനു പിന്നാലെ വലിയ ശബ്ദത്തോടെ ഗോവണി തകര്‍ന്നു വീഴുകയായിരുന്നു. ഇതോടെ ഇവിടെ താമസിച്ചിരുന്ന ഹാഷിര്‍, ഭാര്യ അനിത, മക്കളായ ഹൈഫ, യാസിൻ എന്നിവര്‍ വീടിന്റെ മുകളിൽ കുടുങ്ങുകയായിരുന്നു.
കൊല്ലം കടപ്പാക്കടയില്‍ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് കുടുംബത്തെ രക്ഷിച്ചത്.
Post Your Comments