തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാം മതത്തിന്റെ സ്വാധീനവും, ചരിത്രവും പ്രധാന്യവും വിനോദ സഞ്ചാരികള്‍ക്ക് വിവരിച്ച് നല്‍കാന്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ നോട്ടത്തില്‍ മൈക്രോ സൈറ്റ് തയ്യാറാകുന്നതായി റിപ്പോർട്ട്. പദ്ധതിക്കായി സര്‍ക്കാര്‍ 93.8 ലക്ഷം അനുവദിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴാം നൂറ്റാണ്ടു മുതലുള്ള കേരളത്തിലെ ഇസ്ലാം മതത്തിന്റെ ചരിത്രം വിവരിക്കുന്ന ഡിജിറ്റല്‍ പ്രൊഡക്ഷനാണ് ഇതിലൂടെ നടപ്പാക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കേരളത്തിലെ പുരാതന മുസ്ലീം ദേവാലയങ്ങള്‍, അവയിലെ വാസ്തു വിദ്യ, മുസ്ലീം മത വിശ്വാസികളുടെ ജീവിത ശൈലി, സംസ്‌കാരം, അവരുടെ തനതു കലാരൂപങ്ങള്‍ ഉത്സവങ്ങൾ ഇവയെക്കുറിച്ചെല്ലാമുളള വിവരണം ഈ മൈക്രോസൈറ്റില്‍ ഉണ്ടായിരിക്കുമെന്നും ആറ് അധ്യായങ്ങളായിട്ടായിരിക്കും ഇവയെല്ലാം പ്രതിപാദിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം
കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചമതമാണ് ഇസ്ലാമെന്നും അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു വിരല്‍തുമ്പില്‍ ലഭ്യമാകുന്നത് വിനോദസഞ്ചാരികള്‍ക്ക് വളരെയേറെ ഗുണം ചെയ്യുമെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments