ലക്നൗ: രണ്ട് വര്‍ഷത്തിനിടെ വാരണാസി സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രണ്ട് വര്‍ഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദര്‍ശിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 2 വരെ 5.38 കോടി വിനോദസഞ്ചാരികള്‍ കാശി സന്ദര്‍ശിച്ചു. 2023 ഓഗസ്റ്റിലാണ് വാരണാസിയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ എത്തിയത്. 97,22,206 വിനോദസഞ്ചാരികളാണ് ഓഗസ്റ്റില്‍ വാരണാസിയിലെത്തിയത്.
Read Also: എക്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപഭോക്താക്കൾ: അന്വേഷണത്തിന് ഉത്തരവിട്ട് യൂറോപ്യൻ യൂണിയൻ
ജൂലൈയില്‍ 72,62,891 വിനോദസഞ്ചാരികള്‍ വാരണാസിയില്‍ എത്തി. ജനുവരി-44,29,590, ഏപ്രില്‍- 42,67,858, ഫെബ്രുവരി- 41,34,807, മാര്‍ച്ച്- 37,81,060, മേയ്- 32,25,476, ജൂണ്‍- 36,96,346, സെപ്റ്റംബര്‍- 38,97,842, ഒക്ടോബര്‍- 55,674 ,നവംബര്‍- 48,26,776 എന്നിങ്ങനെയാണ് വിവിധ മാസങ്ങളിലെ കണക്കുകള്‍. ഓഗസ്റ്റില്‍ 97 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ വാരണാസി സന്ദര്‍ശിച്ചു. സമീപകാലത്തായി ദ്രുതഗതിയിലുള്ള വികസനത്തിനാണ് വാരണാസി സാക്ഷ്യം വഹിച്ചത്. ഇതോടെ ക്ഷേത്ര നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി.
Post Your Comments