ഈരാറ്റുപേട്ട: പലസ്തീനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട കുരീക്കല്‍ നഗറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത പുത്തന്‍പ്പള്ളി ഇമാമാം, നഗരസഭ വൈസ് ചെയർമാൻ എന്നിവർ ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്. റാലി ഗതാഗത തടസം സൃഷ്‌ടിച്ചതായി പോലീസ് വ്യക്തമാക്കി.
ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്നമുണ്ടെന്ന എസ്‌പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്‌പി കെ കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥലത്ത് തീവ്രവാദ പ്രശ്നമുണ്ടെന്ന പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.
Post Your Comments