ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്

കൊച്ചി: ജമ്‌നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് താരത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ​

ഇപ്പോഴിതാ ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പ്രീ മാരിറ്റൽ സെക്സ് ഒരിക്കലും ഒരു ക്രൈം അല്ല എന്നും അതിനെ കെയർഫുള്ളായി കൈകാര്യം ചെയ്യണം എന്നും ഗായത്രി പറയുന്നു.

ഗായത്രി സുരേഷിന്റെ വാക്കുകൾ ഇങ്ങനെ;

ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

‘പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്. റിലേഷനിൽ ആകുന്നവർക്ക് നല്ലൊരു ഇമോഷണൽ കണക്ഷൻ ഉണ്ടാകും. വേർപിരിഞ്ഞു കഴിയുമ്പോൾ അവർ ചിലപ്പോൾ ദുഖിക്കുന്നത് അതോർത്തിട്ടാകും. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു തെറ്റ് സംഭവിച്ചല്ലോ എന്ന് ചിന്തിച്ചേക്കാം. അതില്ലാതെ ഒരു കോൺഫിഡൻസ് ഉണ്ടായിരിക്കുന്നതിന് പ്രീ മാരിറ്റൽ സെക്സിൽ ഏർപ്പെടാതിരിക്കുന്നത് ആണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. മാക്സിമം അത് ഒഴിവാക്കാൻ നോക്കുക എന്നാണ് എനിക്ക് പറയാനുള്ളത്.

അത് ഒരിക്കലും ഒരു ക്രൈം അല്ല. എന്നാൽ അത് തെറ്റാണെന്നോ ശരിയാണെന്നോ പറയാൻ കഴിയില്ല. അത് വ്യക്തികളെ അനുസരിച്ച് ഇരിക്കും. പക്ഷെ അതിനെ കെയർഫുള്ളായി കൈകാര്യം ചെയ്യണം. അത് ഒരിക്കലും ജീവിതത്തിൽ ഒരു പ്രശ്നമായി വരരുത്. അത് ജീവിതത്തിൽ പറ്റിയ ഒരു അമളിയായി മാറരുത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button