Latest NewsNewsInternational

വാട്സാപ്പ് സേവനങ്ങൾ ലഭിക്കുന്നില്ല: പരാതിയുമായി ഉപഭോക്താക്കൾ

സന്ദേശം അയയ്ക്കുന്നതിനും വാട്സാപ്പ് സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുന്നതിനും തടസം നേരിട്ടു

കാലിഫോർണിയ: കുറച്ചു മണിക്കൂറുകൾ വാട്സാപ്പ് സേവനങ്ങൾ തടസപ്പെട്ടു. വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്നതിൽ ഉൾപ്പടെയുള്ള സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തി. ഇന്ന് വൈകിട്ട് 5.30ഓടെ 460 ലധികം പരാതികൾ ലഭിച്ചതായി ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.

​ഗ്രൂപ്പുകളിൽ സന്ദേശം അയയ്ക്കുന്നതിനും വാട്സാപ്പ് സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുന്നതിനും തടസം നേരിട്ടു. സെർവർ ഡൗൺ ആയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. പ്രശ്നം ഭാഗികമായി പരിഹരിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button