Latest NewsKeralaNews

പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർത്തു : പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അരിവാൾ കൊണ്ട് ആക്രമണം

നൂൽപ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്

കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അരിവാൾ കൊണ്ട് ആക്രമണം നടത്തി അച്ഛനും മകനും. പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാൾ വച്ചുള്ള ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വിരലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നൂൽപ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ സാഹസികമായി കീഴടക്കി.

രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ആണ് ആക്രമണമുണ്ടായത്. സണ്ണി, ജോമോൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നുവന്നാണ് സൂചന. പൊലീസ് ജീപ്പ് ഉൾപ്പെടെ 5 വാഹനങ്ങളാണ് ഇവർ അടിച്ചു തകർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button