നടൻ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് വീണ്ടും തുറന്നു പറഞ്ഞു നടി ഗായത്രി സുരേഷ്. നടി ആനിയുമൊത്തുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി.
ലാലേട്ടന്റെ മരുമകള്‍ ആകാൻ ആഗ്രഹമുണ്ടോ എന്ന ആനിയുടെ ചോദ്യത്തിനാണ് മോഹൻലാലിന്റെ കുടുംബത്തില്‍ അംഗമാകാൻ ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ് വ്യക്തമാക്കിയത്.
read also: രാമോജിസ്റ്റുഡിയോയിൽ വീണ്ടും മലയാള സിനിമ : ഓശാനയിലെ വീഡിയോ ഗാനം പുറത്തുവിട്ടു
‘എനിക്ക് രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ്. ലാലേട്ടനെയും ഇഷ്ടമാണ്, പ്രണവിനെയും എനിക്കിഷ്ടമാണ്. പ്രണവ് അല്ലാതെ, ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല. എനിക്ക് ആ കുടുംബം ഇഷ്ടമാണ്. കുടുംബത്തിന്റെ ഭാഗമാകാൻ ഇഷ്ടമാണ്. ലാലേട്ടന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. ആ കുടുംബത്തിന്റെ അന്തരീക്ഷം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു”-ഗായത്രി സുരേഷ് പറഞ്ഞു.
Post Your Comments