നാഗർകോവിൽ: കുലശേഖരം മൂകാംബിക മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാന വർഷ പി.ജി വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. മധുര സ്വദേശി ഡോ. പരമശിവനെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
ഈ മാസം അഞ്ചിനാണ് തൂത്തുക്കുടി സ്വദേശി സുകൃതയെ കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ പരമശിവൻ ഉൾപ്പെടെ മൂന്നുപേരാണ് മരണത്തിനു കാരണം എന്ന് എഴുതിയിരുന്നു. മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകനായിരുന്ന പരമശിവൻ വിരമിച്ച ശേഷം കുലശേഖരം മെഡിക്കൽ കോളജിൽ ജോലി നോക്കിവരുകയായിരുന്നു.
കേസ് സി.ബി.സി.ഐ.ഡി വിഭാഗത്ത് കൈമാറിയതായാണ് വിവരം.
Post Your Comments