
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാര്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ലഭിച്ച ഉറപ്പിന്‍മേലാണ് സമരം നിര്‍ത്തിയത്.
മൂന്ന് മാസത്തിനകം പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു. അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 13 ദിവസമായിരുന്നു.
മിനിമം കൂലി 21000 ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാര്‍ സമരം ചെയ്തത്.
Post Your Comments