ThrissurNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു: കാ​ർ ക​ത്തി​ന​ശി​ച്ചു, യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടത് അ​ദ്ഭു​ത​ക​ര​മാ​യി

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷാ​ജി​കു​മാ​റാ​ണ് കാ​ർ ഓ​ടി​ച്ച​ത്

തൃ​ശൂ​ർ: കൊ​ര​ട്ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ച് അപകടം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷാ​ജി​കു​മാ​റാ​ണ് കാ​ർ ഓ​ടി​ച്ച​ത്. യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : കലാമണ്ഡലം ചാൻസലർ പദവി: ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി മല്ലികാ സാരാഭായ്

ദേ​ശീ​യ​പാ​ത​യി​ൽ മു​രി​ങ്ങൂ​രി​ൽ പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ടം നടന്നത്. തൃ​ശൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വാ​ഹ​നം ആണ് കത്തി നശിച്ചത്. കാ​റി​ൽ നി​ന്ന് പു​ക​യു​യ​രു​ക​യും ക​രി​ഞ്ഞ ഗ​ന്ധം വ​രി​ക​യും ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​ർ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ കാ​ർ ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​കെ​ടു​ത്തി​യ ശേ​ഷം ആണ് കാ​ർ റോ​ഡി​നു ന​ടു​വി​ൽ നി​ന്ന് മാ​റ്റിയത്. കാ​ർ ക​ത്താ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button