
മുംബൈ : നിരവധി സിനിമാ താരങ്ങൾ ഉയർന്ന നിലവാരമുള്ള ആഡംബര കാറുകൾ വാങ്ങുന്നത് സ്വാഭാവികമാണ്. ഇപ്പോഴിത ബോളിവുഡ് നടി ഉർവശി റൗട്ടേല 12 കോടി രൂപയുടെ കാർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നടിയായി മാറി.
ലോകത്തിലെ ഏറ്റവും അഭിമാനകരമായ ആഡംബര എസ്‌യുവികളിൽ ഒന്നായ റോൾസ് റോയ്‌സ് കുള്ളിനനും അവർ തന്റെ കാർ ശേഖരത്തിലേക്ക് ചേർത്തു. സോഷ്യൽ മീഡിയയിൽ തന്റെ പുതിയ കാറിന്റെ വീഡിയോ അവർ പങ്കിട്ടിട്ടുണ്ട്. തുടർന്ന് ആരാധകർ അഭിനന്ദന സന്ദേശങ്ങൾ കൊണ്ട് കമന്റ് വിഭാഗം നിറച്ചിട്ടുണ്ട്. ഇതോടു കൂടി ഇന്ത്യൻ സിനിമയിൽ ഇത്തരമൊരു അൾട്രാ-ലക്ഷ്വറി കാർ സ്വന്തമാക്കുന്ന ആദ്യ നടി എന്ന സ്ഥാനം ഉർവശി ഉറപ്പിച്ചു.
നിരവധി ബോളിവുഡ് ചിത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട ഉർവശി ലെജൻഡ് ശരവണനൊപ്പം തമിഴ് ചിത്രമായ ലെജൻഡിലും തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ഭഗവന്ത് കേസരിയിൽ ബാലകൃഷ്ണനൊപ്പവും അഭിനയിച്ചിട്ടുണ്ട്.
Post Your Comments