Latest NewsKeralaNews

കമ്പമലയില്‍ മാവോയിസ്റ്റ് സാന്നിധ്യം, വന്‍ നിരീക്ഷണത്തിന് പൊലീസ്

കല്‍പ്പറ്റ : വയനാട് കമ്പമലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായതോടെ വന്‍ നിരീക്ഷണത്തിന് പൊലീസ്. അതിര്‍ത്തിയില്‍ ത്രീ ലെവല്‍ പട്രോളിംഗും ഡ്രോണ്‍ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കര്‍ണാടക എന്നിവരുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്റ്റര്‍ പട്രോളിംഗും കേരളത്തിന്റെ ആലോചനയിലുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ വാഹന പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Read Also: ഹമാസിനെതിരെ സൈനിക നീക്കം ശക്തമാക്കി അമേരിക്ക: പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക്

ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയില്‍ മാവോയിസ്റ്റുകളെത്തിയത്. ആദ്യം വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തി. വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുകയും ചെയ്തു. ഏറ്റവുമൊടുവില്‍ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ സംഘം തകര്‍ത്തു. ഇതോടെ, മാവോയിസ്റ്റുകള്‍ പതിവായി എത്തി അക്രമം നടത്തുന്നതിന്റെ ആശങ്കയിലാണ് കമ്പമല നിവാസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button