Latest NewsNewsInternational

ഹമാസിനെതിരെ സൈനിക നീക്കം ശക്തമാക്കി അമേരിക്ക: പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക്

വാഷിംഗ്ടണ്‍: ഇസ്രായേല്‍ ഹമാസ് യുദ്ധം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നതോടെ ഹമാസിന് എതിരെ നീക്കം ശക്തമാക്കി അമേരിക്ക. അമേരിക്കയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും എത്രയും വേഗം ഇസ്രായേലിലേക്ക് എത്തണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. യുദ്ധം രൂക്ഷമായ മേഖലകളിലേക്ക് പോര്‍വിമാനങ്ങളും കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും മറ്റ് യുദ്ധക്കപ്പലുകളും എത്രയും വേഗം അയക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.

Read Also: ആശുപത്രി വികസനം നേരിട്ട് വിലയിരുത്തും: താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സന്ദർശനം നടത്താൻ ആരോഗ്യമന്ത്രി

ഇസ്രായേലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യുദ്ധപ്രഖ്യാപനമുണ്ടായി ആദ്യ മണിക്കൂറുകളില്‍ തന്നെ ഇസ്രായേലിന് അമേരിക്ക തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സേനയ്ക്ക് വേണ്ടിയുള്ള അധികസഹായം അവിടേക്ക് പോവുകയാണെന്നും വരും ദിവസങ്ങളിലും എല്ലാ രീതിയിലുമുള്ള പിന്തുണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button