
കൊച്ചി : നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല ദര്‍ശനം നടത്തിയ സി ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ സി ഐ. സുനില്‍ കൃഷ്ണനാണ് തിരുവല്ല ഡിവൈഎസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തതിനാണ് നടപടി. 10 ദിവസമായിട്ടും ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയിട്ടില്ല. തുടര്‍ നടപടി എസ് പി തീരുമാനിക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞു.
ശബരിമല ദര്‍ശനത്തിനു മാത്രമാണ് സി ഐക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, മോഹന്‍ലാല്‍ എത്തിയപ്പോള്‍ സി ഐ സ്വയം താരത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു.
Post Your Comments