Latest NewsKeralaNews

ശബ്ദമലിനീകരണത്തിനെതിരേ നടപടിയെടുക്കും: കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം, ആരാധനാലങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്.

കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. എസ്ഐ.മാരും എസ്എച്ച്ഒമാരുമാണ് നോട്ടീസ് നൽകുന്നത്.

ഇക്കൊല്ലം മേയിൽ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ പോലീസ് മേധാവിയോട് ആഭ്യന്തരവകുപ്പ് നിർദേശിച്ചിരുന്നു. നിരോധിത മൈക്കുകൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവിധയിടങ്ങളിൽ നോട്ടീസ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button