മാനന്തവാടി: മാനന്തവാടി തോണിച്ചാലിൽ മലഞ്ചരക്ക് കടയിൽ മോഷണം. എൻപി ബനാന ഏജൻസിയിലാണ് മോഷണം നടന്നത്.
രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കൊണ്ടുപോയത്. ഒമ്പത് ചാക്ക് കുരുമുളകാണ് മോഷ്ടാവ് തോണിച്ചാലിലെ മലഞ്ചരക്ക് കടയിൽ നിന്നും കൊണ്ടുപോയത്. പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. നിലവിലെ വില നോക്കിയാൽ, രണ്ടര ലക്ഷത്തോളം രൂപയുടെ മുതലാണ് നഷ്ടപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments