കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ടിനി ടോം. മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പേരിനെക്കുറിച്ച് ടിനി ടോം പറഞ്ഞതാണ് ചർച്ചയാകുന്നത്. തന്റെ പേര് ശരിക്കും ടിനി ടോം എന്നല്ല എന്നും ടൈനി ടോം എന്നായിരുന്നുവെന്നും നടൻ പറയുന്നു.
ചെറുപ്പത്തിൽ തന്റെ ആന്റിയാണ് ടൈനി എന്ന പേര് ഇട്ടതെന്നും പ്രൊനൗൺസ് ചെയ്തപ്പോൾ ടിനി എന്നായതാണെന്നും താരം വെളിപ്പെടുത്തി. എഴുതുമ്പോൾ ടൈനി എന്നാണ്, അത് പ്രൊനൗൺസ് ചെയ്യുമ്പോഴും ടൈനി എന്നെ വരുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ റെയിൽവേ ടൈം ടേബിൾ പുറത്തുവിട്ട് റെയിൽവേ മന്ത്രാലയം: പുതുക്കിയ സമയക്രമം അറിയാം
‘നമ്മൾ ജനിക്കുമ്പോൾ കുഞ്ഞായിരിക്കില്ലേ.. ആ ഷേപ്പ് കണ്ടപ്പപോൾ ടൈനി എന്നാണ് എന്റെ ആന്റി വിളിച്ചത്. അത് വലുതായി ഈ മുളനീളം വെയ്ക്കുമെന്ന് അറിയില്ലായിരുന്നു. മുള അങ്ങനെ ആണല്ലോ, നടുമ്പോൾ ഇത്തിരയല്ലേ ഉണ്ടാവുകയുള്ളൂ. ഇത് എവിടം വരെ പോകുമെന്ന് അറിയാൻ പറ്റില്ലല്ലോ. പിന്നെ അത് വെട്ടി നിർത്തേണ്ടിവരും. അങ്ങനെ അത് വെട്ടി നിർത്തിയതാണ് ഇപ്പോൾ. ഇപ്പോഴും ടൈനി എന്ന് തന്നെയാണ് പാസ്‌പോർട്ടിലും എല്ലായിടത്തും’ താരം പറഞ്ഞു.
Post Your Comments