കൊച്ചി: മലയാള സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്‍ മോഹന്‍ലാലും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് നടന്‍ ടിനി ടോം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഘടനയ്ക്കുള്ളിലെ മത്സരച്ചൂടിനെ പറ്റി താരം തുറന്നു പറഞ്ഞത്.
Read Also: മാള സഹകരണ ബാങ്കില്‍ കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്: കണ്ടെത്തിയത് 10 കോടിയുടെ ക്രമക്കേട്
‘കഴിഞ്ഞ തവണ മത്സരിച്ചവരില്‍ വലിയ ഭൂരിപക്ഷം കിട്ടി വിജയിച്ച ചിലരില്‍ ഒരാളാണ് ഞാന്‍. ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഇടവേള ബാബുവും ബാബുരാജും പറഞ്ഞിട്ടാണ് ഇത്തവണയും മത്സരിക്കുന്നത്. എനിക്ക് അവകാശമുണ്ടെങ്കില്‍ അംഗങ്ങള്‍ വിജയിപ്പിക്കട്ടെ. 506 മെമ്പേഴ്‌സ് ഉണ്ട് അമ്മ സംഘടനയില്‍. അനുയോജ്യരായ ആളുകളെ അവര്‍ തിരഞ്ഞെടുക്കട്ടെ. ഇതില്‍ ലാലേട്ടന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. ഉണ്ണി മുകുന്ദനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ നോമിനേഷന്‍ കൊടുത്തിരുന്നു. പക്ഷേ തള്ളിപ്പോയി’.
‘ലാലേട്ടന്‍ നില്‍ക്കുന്നു എന്നു പറഞ്ഞാല്‍ ആരും എതിര് നില്‍ക്കാന്‍ പോകുന്നില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇടവേള ബാബു ചേട്ടന് കുറച്ച് ഇടവേള ആവശ്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം പോലും മോശമായി. ശരിക്കും പറഞ്ഞാല്‍ പട്ടിപ്പണി ചെയ്യുന്ന ഒരാളാണ്. ഇത്തവണ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് സിദ്ദിഖ്, ഉണ്ണി ശിവപാല്‍, കുക്കൂ പരമേശ്വരന്‍ എന്നിവരാണ്. മമ്മൂക്കയ്ക്ക് സ്ഥാനമാനങ്ങളോട് താല്പര്യം ഇല്ല. അതാണ് മത്സരിക്കാത്തത്. ഒരു സ്ഥാനത്തിനു വേണ്ടിയും അദ്ദേഹം അങ്ങോട്ട് ചെല്ലാറില്ല. അദ്ദേഹത്തെ തേടി സ്ഥാനങ്ങള്‍ ഇങ്ങോട്ട് വരികയാണ്’, ടിനി ടോം പറഞ്ഞു.
Post Your Comments