മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചു. മരുന്നുക്ഷാമം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ച 12 കുട്ടികളിൽ ആറ് പെൺകുട്ടികളും ആറ് ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അസുഖങ്ങൾ മൂലമാണ് പ്രായപൂർത്തിയായ പന്ത്രണ്ട് പേർ മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖാലിസ്ഥാൻ അനുകൂലികൾ
ആശുപത്രി ഒരു പ്രാഥമിക പരിചരണ കേന്ദ്രംമാത്രമാണെന്നും എന്നാൽ, 70-80 കിലോമീറ്റർ ചുറ്റളവിലുള്ള ഒരേയൊരു ഹെൽത്ത് കെയർ സെന്റർ ആയതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്ന് രോഗികൾ വരാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം അനുവദനീയമായതിനേക്കാൾ കൂടുതലാണ് എന്നും അതുകൊണ്ടാണ് മരുന്നുകളുടെ ക്ഷാമം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments