ചെന്നൈ : ഉപഭോക്താക്കള്‍ക്ക് ഇനി രാത്രിയിലും ഷോപ്പിംഗ് ചെയ്യാം . ഷോപ്പിംഗ് 24 മണിക്കൂറാക്കി. തമിഴ്‌നാട്ടിലാണ് ഈ പുതിയ മാറ്റം. തമിഴ്നാട്ടില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഷോപ്പിങ് സംസ്‌കാരം മാറും എന്നതിനപ്പുറം പകലിലെ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും തമിഴ്നാട് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
മൂന്ന് വര്‍ഷത്തേയ്ക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. പത്ത് പേരില്‍ കൂടുതല്‍ ജീവനക്കാരുളള സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനത്തിന് അനുമതി ഉള്ളത്. പിന്നീടിത് മുഴുവന്‍ കടകളിലേയ്ക്കും വ്യാപിപ്പിയ്ക്കും. നഗരങ്ങളില്‍ കൂടുതല്‍ ആളുകളെത്തുന്ന ഷോപ്പിങ് മാളുകളെല്ലാം പത്തുമണിയോടെ ഷട്ടറിടും. എന്നാല്‍ ഇനി അതുവേണ്ട. ഏതു സമയത്തും ഏതു നഗരങ്ങളിലും ഭക്ഷണവും ലഭ്യമാകും.
Post Your Comments