മുംബൈ : ഡിജിറ്റൽ ഇടപാടുകൾക്ക് കരുത്തേകുന്ന റിസര്‍വ് ബാങ്കിന്റെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ. രാജ്യത്ത് നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാകും. പുതിയ സൗകര്യത്തിലും നിലവിലുള്ള നിയമാവലികൾ തന്നെയാണ് ബാധകമായിട്ടുള്ളത്. ബാങ്കുകളുടെ പ്രവർത്തനസമയത്തിന് ശേഷം ഇടപാടുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും.
Also read : സ്വന്തം ഭടന്മാര്‍ക്കായി വൈവാഹിക പോര്‍ട്ടല്‍ തുടങ്ങി സൈന്യം
അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകൾ നടത്താൻ കഴിയും. ഈ സൗകര്യം ഡിസംബറോടെ നിലവില്‍ വരുമെന്ന് റിസർവ് ബാങ്ക് ആഗസ്റ്റ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിനു മുന്നോടിയായി എല്ലാ ബാങ്കുകൾക്കും 24 മണിക്കൂറും നെഫ്റ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു.
Post Your Comments