ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പോസിറ്റീവ് കേസുകളിൽ വൻ കുതിപ്പ്. 24 മണിക്കൂറിനിടെ 194 മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകൾ 1,58,333 ആയി. 24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്‌തു. 86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേർ രോഗമുക്തി നേടി.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോഴും ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, കർണാടക, കേരളം, ജാർഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമാകുകയാണ്.
തമിഴ്‌നാട്ടിൽ 817 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ 18,545 ആയി. മരണം 133 ആയി ഉയർന്നു. ഗുജറാത്തിൽ 376 പുതിയ കേസുകളും 23 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 15205ഉം മരണം 938ഉം ആയി. ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 792 പുതിയ കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ് രാജ്ഭവനിലെ ആറ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഏഴായിരം കടന്നു. രാജസ്ഥാനിൽ 280 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.
Post Your Comments