അഹമ്മദാബാദ് : ദുർബലമായ ‘വായു’ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വായൂ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ശാന്തമായെന്ന് അറിയിച്ചതിന് പിന്നാലെയാണ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് എത്തിയത്.
ഗുജറാത്ത് തീരത്ത് ഇന്ന് അർധരാത്രിയോടെ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഫലമായി വടക്കൻ ഗുജറാത്ത്, സൗരാഷ്ട്ര – കച്ച് മേഖലകളിൽ ഇന്നും നാളെയും വ്യാപകമായ മഴ ഉണ്ടാകും.
Post Your Comments