കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരം ആരംഭിച്ചു. എംഡി ബിജു പ്രഭാകറുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.
പ്രതിപക്ഷ സംഘടനകളായ ടിഡിഎഫും ബിഎംഎസുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ സ്വിഫ്റ്റ്, ശമ്പള പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിൽ കബളിപ്പിക്കൽ ഒത്തുതീർപ്പിനു തയാറല്ലെന്ന് ടിഡിഎഫും ബിഎംഎസും ഇന്നലെ നിലപാട് അറിയിച്ചിരുന്നു.
അതേസമയം, ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ നിർദേശത്തെ തുടർന്നാണ് സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയത്.
എന്നാൽ, ചർച്ചയിൽ കെ സ്വിഫ്റ്റിൽ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയാതെ വന്നതും ശമ്പള പരിഷ്‌കരണ ചർച്ച മാർച്ചിൽ നടത്താമെന്ന വാദത്തോട് തൊഴിലാളികൾ യോജിച്ചില്ല.
Post Your Comments