KeralaLatest NewsNews

അഡ്വാന്‍സ് തുക ആവശ്യപ്പെട്ടു: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു, യുവാക്കള്‍ പിടിയില്‍ 

മാനന്തവാടി: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാന്‍ എത്തിയ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സന്നിധി ലോഡ്ജിലെ ജീവനക്കാരന്‍ രാജനാണ് മര്‍ദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ രാജനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

28-ാം തിയതി പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മുറി ചോദിച്ച് യുവാക്കള്‍ ലോഡ്ജിലെത്തിയ സമയത്ത് രാജന്‍ മാത്രമാണ് റിസപ്ഷനിലുണ്ടായിരുന്നത്. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടപ്പോള്‍ നാളെ നല്‍കാമെന്നായിരുന്നു മറുപടി. തുകയില്ലാതെ മുറി നല്‍കാനാവില്ലെന്ന് രാജന്‍ പറഞ്ഞതിന് പിന്നാലെ യുവാക്കള്‍ ചേര്‍ന്നു ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു രാജനെന്ന് ലോഡ്ജ് ഉടമ ഗോവിന്ദരാജ് പറഞ്ഞു.

അതിക്രമിച്ചു കയറല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ആദ്യം കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. പാനൂര്‍ സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചതെന്നും ഇരുവരും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button