ഓഹിയോ: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ പെൺകുട്ടിയെ പുറത്താക്കി കോളജ്. ഓഹിയോ സ്വദേശിനിയായ 23 കാരി പെൺകുട്ടിയെ ആണ് കോളജ് അധികൃതർ പുറത്താക്കി. സ്കില്ലറ്റ് ഉപയോഗിച്ചാണ് സിഡ്നി പവലിൻ എന്ന പെൺകുട്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. കേസിൽ പെൺകുട്ടി കുറ്റക്കാരിയാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ വ്യാഴാഴ്ച വിധിക്കും. സമ്മിറ്റ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നതനുസരിച്ച്, സിഡ്നി പവൽ അവളുടെ അമ്മ ബ്രെൻഡ പവലിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഹെൽത്ത് കെയർ പ്രവർത്തകയായിരുന്നു ബ്രെൻഡ. 50 വയസ്സായിരുന്നു. ബ്രെൻഡയുടെ കൊലപാതകത്തിൽ കൊലപാതകം, ക്രൂരമായ ആക്രമണം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സിഡ്നിയെ പോലീസ് അറസ്റ്റ് ചെയ്തത്. 2020 മാർച്ചിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രെൻഡയെ ഇരുമ്പ് പാത്രം കൊണ്ട് തലയ്ക്കടിച്ച് സിഡ്നി വീഴ്ത്തുകയായിരുന്നു. തുടർന്ന് സ്കില്ലറ്റ് ഉപയോഗിച്ച് കഴുത്തിൽ 30 തവണ കുത്തി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ബുധനാഴ്ച ജൂറി കുറ്റക്കാരിയാണെന്ന് വിധിച്ചതോടെ സിഡ്നി കോടതിമുറിയിൽ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, 15 വർഷത്തിന് ശേഷം പരോളിനൊപ്പം അവളുടെ ജയിൽ ശിക്ഷ പരമാവധി ജീവപര്യന്തം വരെയാകാം. തെളിവ് നശിപ്പിച്ചതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് അവൾക്ക് അധിക തടവ് ശിക്ഷ ലഭിച്ചേക്കാം.
Post Your Comments