PathanamthittaKeralaNattuvarthaLatest NewsNews

മക്കളോടുള്ള പക : കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

ഒഴിവുപാറ സ്വദേശി സുജാതയാണ് മരിച്ചത്

പത്തനംതിട്ട: വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഒഴിവുപാറ സ്വദേശി സുജാതയാണ് മരിച്ചത്. കാപ്പ കേസിലെ പ്രതിയായ സൂര്യലാലിന്‍റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

ഏനാദിമംഗലത്ത് ഞായറാഴ്ച രാത്രിയിൽ ആണ് ആക്രമണമുണ്ടായത്. മക്കളോടുള്ള പകവീട്ടുന്നതിനായാണ് അക്രമിസംഘം രാത്രിയിൽ വീട്ടിലെത്തിയത്. ഈ സമയത്ത് മക്കളായ സൂര്യലാലും ചന്ദ്രലാലും വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന്, മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം സുജാതയെ കമ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

Read Also : നടന്‍ മുരളിയുടെ പേരില്‍ പ്രചരിക്കുന്ന പ്രതിമയുടെ ചിത്രം താന്‍ നിര്‍മ്മിച്ച പ്രതിമയുടേതല്ല: ശില്‍പി വില്‍സണ്‍ പൂക്കായി

സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുമായി വൈരാഗ്യം ഉള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന നിഗമനം. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button