KannurLatest NewsKeralaNattuvarthaNews

മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ അഞ്ചു പേരെ ഉഡുപ്പിയിൽ കണ്ടെത്തി

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരെ കാണാതായത്

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ അഞ്ചു പേരെ കണ്ടെത്തി. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരെ കാണാതായത്.

Read Also : യുഡിഎഫിന്റെയൊക്കെ ആളുകള്‍ ബസ് കണക്കെ ഇറങ്ങിവന്നിട്ട് പുതുപ്പള്ളിക്കാരൊക്കെ പൊറുതിമുട്ടി: ഗണേഷ് കുമാര്‍

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവ‍ർ ട്രെയിനിൽ കയറിയ വിവരം ലഭിച്ചിരുന്നു. തുടർന്ന്, കർണാടക പൊലീസിന്റെ സഹായത്തോടെ ഉഡുപ്പിയിൽ നിന്നാണിവരെ കണ്ടെത്തിയത്. കർണാടകയിൽ നിന്ന് ഇവരെ രാത്രിയോടെ കണ്ണൂരിലെത്തിക്കും.

അതേസമയം, വനിതാ ഹോമിൽ നിന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി രക്ഷപ്പെട്ട ഇവരെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസും കർണാടക പൊലീസും കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button