WayanadKeralaNattuvarthaLatest NewsNews

നീർവാരത്ത് വ​യ​ലി​ൽ അ​വ​ശ​നി​ല​യി​ൽ പു​ള്ളി​പ്പു​ലി​യെ ക​ണ്ടെ​ത്തി

പു​ളി​ക്ക​ൽ മാ​ർ​ക്കോ​സി​ന്റെ വീ​ടി​നു മു​ന്നി​ലു​ള്ള വ​യ​ലി​ലെ തോ​ട്ടി​ൽ പു​ള്ളി​പ്പു​ലി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

പ​ന​മ​രം: നീ​ർ​വാ​രം അ​മ്മാ​നി ഓ​ർ​ക്കോ​ട്ടു​മൂ​ല വ​യ​ലി​ൽ അ​വ​ശ​നി​ല​യി​ൽ പു​ള്ളി​പ്പു​ലി​യെ ക​ണ്ടെ​ത്തി. പു​ളി​ക്ക​ൽ മാ​ർ​ക്കോ​സി​ന്റെ വീ​ടി​നു മു​ന്നി​ലു​ള്ള വ​യ​ലി​ലെ തോ​ട്ടി​ൽ പു​ള്ളി​പ്പു​ലി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : ഇന്ത്യയിലെ ആദ്യ എഐ വെർച്വൽ ബ്രാൻഡ് അംബാസഡർ! ബിസിനസ് ലോകത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഈ കേരള കമ്പനി

ശ​നി​യാ​ഴ്ച രാ​വി​ലെ 6.30നാ​ണ് സംഭവം. നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യിക്കുകയായിരുന്നു. ഡി.​എ​ഫ്.​ഒ ഷ​ജ്ന ക​രീം, റേ​ഞ്ച​ർ അ​ബ്ദു​ൽ സ​മ​ദ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. മു​ത്ത​ങ്ങ​യി​ൽ ​നി​ന്ന് ആ​ർ.​ആ​ർ.​ടി സം​ഘ​വും ഡോ. ​അ​ജേ​ഷും സ്ഥ​ല​ത്തെ​ത്തി.

Read Also : ഫോണ്‍ ചെയ്യുന്നതിനിടെ രണ്ടുവയസുകാൻ നിറുത്താതെ കരഞ്ഞു, കഴുത്തുഞെരിച്ചു കൊന്ന് അമ്മ : ഞെട്ടിപ്പിക്കുന്ന സംഭവം

തു​ട​ർ​ന്ന്, പു​ലി​യെ പി​ടി​കൂ​ടി ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​യി. രാ​വി​ലെ ആ​രം​ഭി​ച്ച വ​നം വ​കു​പ്പി​ന്റെ ദൗ​ത്യം 11 മ​ണി​യോ​ടെ​യാ​ണ് പൂർത്തിയായ​ത്. പു​ലി​യു​ടെ ക​ഴു​ത്തി​നേറ്റ പ​രി​ക്കാ​ണ് അ​വ​ശ​നി​ല​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button