വയനാട്: നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലയെറിഞ്ഞ് പിടികൂടി. കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് പുലിയെ കൊണ്ടുപോയി.
രാവിലെ ആറരയോടെയാണ് തോടിനോട് ചേര്‍ന്ന് അവശനിലയിൽ പുലിയെ കണ്ടെത്തിയത്. ഉടനെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് പുലിയെ പിടികൂടിയത്. മയക്കുവെടി വയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതൊന്നും ഇല്ലാതെ തന്നെ പുലിയെ വലയിലാക്കുകയായിരുന്നു. പുലിക്ക് അസുഖം ബാധിച്ചുള്ള അവശതയാണെന്നാണ് പ്രാഥമിക നിഗമനം.
Read Also : മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി
വിശദമായ പരിശോധനയ്ക്ക് ശേഷമേ പരിക്കോ മറ്റൊ ഉണ്ടോ എന്ന് വ്യക്തമാകൂ. വിശദമായ പരിശോധനയ്ക്ക് ശേഷം പുലിക്ക് ആവശ്യമായ പരിചരണം നൽകുമെന്ന് അധികൃതർ പറഞ്ഞു.
Post Your Comments