കാസർഗോഡ്: കാസർഗോഡ് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വയോധിക ദമ്പതികളെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്.
Read Also : നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
രാത്രി ഏഴ് മണിയോടെയാണ് സംഭവം. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
Read Also : ടിക്കറ്റ് നിരക്കുകൾ കുത്തനെ മുകളിലേക്ക്! നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പ്രവാസികൾ
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments