ErnakulamKeralaNattuvarthaLatest NewsNews

ഇത്തവണത്തേത് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണ്, ഞങ്ങളുടെ ഓണം ജനുവരിയിലാണ്: സുരേഷ് ഗോപി

കൊച്ചി: ഇത്തവണത്തേത് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണെന്നും മകൾ ഭാഗ്യയുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ് തങ്ങളുടെ യഥാർഥ ഓണമെന്നും നടൻ സുരേഷ് ഗോപി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരിക്കിലാണ് ഇപ്പോഴുള്ളതെന്നും വീടിന്റെ ചില പണികൾ പൂർത്തിയാക്കാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ;

‘ഞങ്ങൾക്ക് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണ് ഇത്തവണ. ഞങ്ങളുടെ ഓണം ജനുവരിയിലാണെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഒരു തിരക്കിലും ഓട്ടത്തിലുമാണ്. വീട് തന്നെയൊന്ന് പെയ്ന്റ് ചെയ്യണം. കല്യാണത്തിന് മുൻപുള്ള ഒരുക്കത്തിന്റെ ഭാഗമായി സാധനങ്ങളെല്ലാം പൊടി കയറാത്ത തരത്തിൽ സീൽ ചെയ്ത് എല്ലാ മുറികളിലും ഹാളിലും വെച്ചിരിക്കുകയാണ്. ഈ വീട് നിർമിച്ചിട്ട് 26 വർഷമായി. അതുകൊണ്ട് ഒരു മേജർ റീഹാളിംഗ് നടക്കുന്ന സമയമാണ്.

ആത്മീയതക്കെന്താ കൊമ്പുണ്ടോ !!! ആത്മീയതയെ കുറിച്ചു നടി രചന നാരായണൻ കുട്ടി

അതുകൊണ്ട് ഓണം എന്ന് പറയുന്നത് ഞെരുക്കത്തിലായി പോയി. ഞാനും വൈഫും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി അവൾക്ക് വേണ്ടുന്ന ഒരുക്കങ്ങളുടെ തയ്യാറെടുപ്പിന് വേണ്ടി നടക്കുകയാണ്. ഇന്നലെയാണ് ഞങ്ങൾ ബോംബെയിൽ നിന്ന് വന്നത്. ബാക്കി ആൺപിള്ളേരും അമ്മായിയും അവരുടെ കസിൻസും ഒക്കെ ഇവിടെ തന്നെയുണ്ട്. എല്ലാം കൂടി ബഹളത്തിലായി പോയി. ഓണവും ആ ബഹളത്തിൽ മുങ്ങിപ്പോയി,’ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button